---
title: "ഓണപ്പരീക്ഷ 13-ന് തന്നെ: ടൈംടേബിളിൽ മാറ്റം, 8-ാം ക്ലാസിന് 21-ന് പ്രത്യേക പരീക്ഷ"
english_title: "Kerala Onam Exam Starts on August 13, Timetable Revised"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377518/Kerala School Exam, Onam Exam, Education, Timetable, August 13"
published_at: "2026-08-08T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a773e520feac_1000767025.png"
keywords: []
---

# ഓണപ്പരീക്ഷ 13-ന് തന്നെ: ടൈംടേബിളിൽ മാറ്റം, 8-ാം ക്ലാസിന് 21-ന് പ്രത്യേക പരീക്ഷ

> **Lead Summary:** **തിരുവനന്തപുരം: **പൊതുവിദ്യാലയങ്ങളിലെ ഒന്നാംപാദ പരീക്ഷകൾ ഓണപ്പരീക്ഷ നിശ്ചയിച്ച പ്രകാരം ഈ മാസം 13-ന് തന്നെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

## Article Content

**തിരുവനന്തപുരം: **പൊതുവിദ്യാലയങ്ങളിലെ ഒന്നാംപാദ പരീക്ഷകൾ ഓണപ്പരീക്ഷ നിശ്ചയിച്ച പ്രകാരം ഈ മാസം 13-ന് തന്നെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

അധ്യാപകരുടെ സെൻസസ് ഡ്യൂട്ടിയും മഴക്കെടുതിയും മൂലം പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന് വ്യാപകമായി ആവശ്യം ഉയർന്നിരുന്നു. എന്നാൽ പരീക്ഷ മാറ്റമില്ലാതെ മുന്നോട്ട് പോകാനാണ് തീരുമാനം.

*ടൈംടേബിളിൽ മാറ്റം*  

പരീക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷകൾ ഒരേ ദിവസം വരുന്നത് ഒഴിവാക്കാൻ ഹൈസ്കൂൾ വിഭാഗത്തിന്റെ ടൈംടേബിൾ പുതുക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നേരത്തെ തീരുമാനിച്ചതുപോലെ പരീക്ഷകൾ ഈ മാസം 13-ന് തുടങ്ങി 20-ഓടെ പൂർത്തിയാകും.  

എട്ടാം ക്ലാസിന് മാത്രം 21-ന് രാവിലെ പ്രത്യേക പരീക്ഷ ഉണ്ടായിരിക്കുന്നതാണ്.

ഓഗസ്റ്റ് 31 വരെ തീർക്കേണ്ടിയിരുന്ന പാഠഭാഗങ്ങൾ ക്ലാസുകൾ മുടങ്ങിയതിനാൽ പഠിപ്പിച്ചുതീർക്കാൻ സാധിച്ചിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377518/Kerala School Exam, Onam Exam, Education, Timetable, August 13)